November 9, 2026

കൽപ്പറ്റ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിൽ കുടിവെള്ളത്തിൽ ഇ-കോളിയും കോളിഫോം ബാക്ടീരിയയും: 71 വിദ്യാർഥികൾ ചികിത്സയിൽ

0
IMG-20261102-WA0444(2)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിലെ വിദ്യാർഥികൾക്ക് പനിയും ഛർദിയും പ്രകടമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ സ്കൂളിലെ കുടിവെള്ള സ്രോതസ്സുകളിൽ ഇ-കോളിയും കോളിഫോം ബാക്ടീരിയയും കണ്ടെത്തി. സ്കൂളിലെ കിണർ വെള്ളത്തിൽ കോളിഫോം ബാക്‌ടീരിയയും ഇ-കോളിയും, വാട്ടർ ഫിൽറ്ററുകളിൽ കോളിഫോം ബാക്ടീരിയയുമാണ് കണ്ടെത്തിയത്.

 

സംഭവത്തെ തുടർന്ന് രണ്ടുദിവസമായി സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. കിണറും ഫിൽറ്ററുകളും പൂർണ്ണമായി ശുചീകരിച്ച ശേഷം വീണ്ടും പരിശോധന നടത്തി ഉറപ്പുവരുത്തിയാൽ മാത്രമേ ഇനി സ്കൂൾ തുറക്കുകയുള്ളൂ. നിലവിൽ 71 വിദ്യാർത്ഥികളും ഇവരുമായി സമ്പർക്കത്തിലുള്ള നിരവധി പേരും ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിനും കുടിവെള്ള സ്രോതസ്സുകൾ ശുചീകരിക്കുന്നതിനുമായി നേരത്തെ തന്നെ ഒരാഴ്‌ചത്തേക്ക് സ്കൂൾ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു.

 

ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരും കൽപ്പറ്റ ജനറൽ ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. നവാസ്, ജെ.എച്ച്.ഐ-മാരായ സുധ കെ.വി., സുരേഷ് കുമാർ, സെബിൻ വർഗീസ് എന്നിവരടങ്ങിയ സംഘവുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കുട്ടികൾക്കായുള്ള മെഡിക്കൽ പരിശോധനകൾക്ക് ജനറൽ ആശുപത്രി ആർ.എം.ഒ. ഡോ. ശുഭ നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *