November 6, 2026

ഗുരുവായൂർ ദേവസ്വത്തിന്റെ ഹാൾ വാടക വർധനവ്: ‘നന്മ’ ബത്തേരിയിൽ പ്രതിഷേധിച്ചു

0
IMG-20261105-WA0083
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഗുരുവായൂർ ദേവസ്വത്തിനു കീഴിലെ മേൽപ്പുത്തൂർ, ഗുരുവായൂരപ്പൻ ഓഡിറ്റോറിയങ്ങളുടെ വാടക കുത്തനെ ഉയർത്താനുള്ള തീരുമാനത്തിൽ കലാകാരന്മാരുടെ സംഘടനയായ ‘നന്മ’ പ്രതിഷേധിച്ചു. ഒന്നര മണിക്കൂറിന് 5,900 രൂപയായിരുന്ന ഹാൾ വാടക ഒരു മണിക്കൂറിന് 11,800 രൂപയാക്കി വർധിപ്പിച്ചത് അനീതിയും പകൽക്കൊള്ളയുമാണെന്ന് ബത്തേരിയിൽ ചേർന്ന നന്മ വയനാട് ജില്ലാ ശില്പശാല കുറ്റപ്പെടുത്തി.

 

സമ്പന്നർ മാത്രം കല അവതരിപ്പിച്ചാൽ മതിയെന്ന രീതിയിൽ കലാകാരന്മാരെ രണ്ടു തട്ടാക്കുന്ന സമീപനം ദേവസ്വം തിരുത്തണമെന്നും, സ്ലോട്ട് എടുത്ത് മറിച്ചു വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ശില്പശാല ആവശ്യപ്പെട്ടു. ഏകദിന ശില്പശാല നന്മ സംസ്ഥാന പ്രസിഡണ്ട് വിൻസൺ സാമുവേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സ്റ്റാനി മാനന്തവാടി അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് ഏവൺ, പി.കെ. സത്താർ, വിനയകുമാർ അഴിപ്പുറത്ത്, എസ്. ചിത്രകുമാർ, വിശാലാക്ഷി ചന്ദ്രൻ, കലാമണ്ഡലം ഡോ. റെസി ഷാജി ദാസ്, കസ്തൂരി ഭായി എന്നിവർ പ്രസംഗിച്ചു. നന്മ സംസ്ഥാന സെക്രട്ടറി അജിത് കുമാർ ഗോതുരത്ത്, സർഗ്ഗവനിത സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷീല മണി എന്നിവർ ക്ലാസെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *