May 17, 2026

മിന്നു മണിക്ക് സ്വീകരണം നൽകി 

0
Img 20240420 123319
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സുൽത്താൻ ബത്തേരി ഗവ. സർവജന സ്‌കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ സർവജന സ്കൂൾ പൂർവവിദ്യാർത്ഥിയും ഇന്ത്യൻ ക്രികറ്റ് താരവുമായ മിന്നു മണിയെ ആദരിച്ചു. പ്രതികൂല സാഹചര്യങ്ങളിൽ സർവജന തന്ന പിന്തുണ തൻ്റെ വളർച്ചക്ക് വലിയ കുതിപ്പായി എന്നും താനടക്കമുള്ള പ്രതിഭകളെ വാർത്തെടുത്തു ക്രിക്കറ്റ് ഭൂപടത്തിൽ കയ്യൊപ്പ് ചാർത്താൻ വയനാട് ക്രികറ്റ് അസോഷിയേഷൻ്റെ പ്രവർത്തനങ്ങൾ സഹായകരമായി എന്നും മിന്നു മണി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

സുൽത്താൻ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് ഉപഹാര സമർപ്പണം നടത്തി. പിടിഎ പ്രസിഡന്റ് ശ്രീജൻ ടി കെ, എസ്. എം. സി. ചെയർമാൻ സുഭാഷ് ബാബു, ഹെഡ്മിസ്ട്രസ് ജിജി ജേക്കബ്, കായികാധ്യാപകൻ ബിനു പി.ഐ, അനിത പി. സി, അനിൽകുമാർ എൻ, മനോജ് കോളേരി എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *