പി എം സുധാകരന്‍ അധികാരമോഹി: യൂത്ത് കോണ്‍ഗ്രസ്
കേണിച്ചിറ: പി എം സുധാകരന്‍ അധികാരമോഹിയും വഞ്ചകനുമാണെന്ന് യൂത്ത്‌കോണ്‍ഗ്രസ്. ഡി സി സിയുടെ ജനറല്‍ സെക്രട്ടറി, പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, പൂതാടി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ബ്ലോക്ക് പഞ്ചായത്ത് വാകേരി ഡിവിഷനില്‍ നിന്നും സ്ഥാനാര്‍ഥിയാക്കിയതുള്‍പ്പെടെ നിരവധിയായ സ്ഥാനങ്ങളാണ് കോണ്‍ഗ്രസ് സുധാകരന് നല്‍കിയത്.
എന്നാല്‍ അധികാരമോഹം തലക്കുപിടിച്ച സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ശേഷം ബി ജെ പിയിലേക്ക് പോകുന്നത് സ്വന്തം അസ്ഥിത്വം പണയം വെക്കുന്നതിന് തുല്യമാണ്. സാമ്പത്തികലാഭ്യം മാത്രം ലക്ഷ്യമിട്ടുള്ള സുധാകരന്റെ നടപടി ജനങ്ങള്‍ തിരിച്ചറിയുമെന്നും യോഗം അഭിപ്രായപ്പെട്ടു. യൂത്ത്‌കോണ്‍ഗ്രസ് ഭാരവാഹികളായ റെനീഷ് കേണിച്ചിറ, വിജീഷ് പാപ്ലശേരി, അജയ് ഇരുളം, ഷെമീര്‍ വാകേരി തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply