July 8, 2026

ഷാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് മലബാര്‍ റീജിയണല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

0
Img 20240423 203726
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഷാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് മലബാര്‍ റീജിയണ്‍ കണ്‍വന്‍ഷന്‍ കല്‍പ്പറ്റയില്‍ മേഖലാ സെക്രട്ടറി പാസ്റ്റര്‍ ജോയി ഡേവിഡ് ഉദ്ഘാടനം ചെയ്യുന്നു. ഫെലോഷിപ്പ് ചര്‍ച്ച് മലബാര്‍ റീജിയണ്‍ കണ്‍വന്‍ഷന്‍ ഷാരോന്‍ ഓഡിറ്റോറിയത്തില്‍ സമാപിച്ചു. 18ന് വൈകുന്നേരം മേഖലാ സെക്രട്ടറി പാസ്റ്റര്‍ ജോയി ഡേവിഡാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. എം.ജെ. ജോണ്‍ അധ്യക്ഷത വഹിച്ചു.

ബിജു ജോസഫ്, ജോമോന്‍ ജോസഫ്, ജോ തോമസ് ബംഗളൂരു, കെ.ജെ. ജോബ്, സജോ തോണിക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗായകന്‍ ദാനിയേല്‍ നീലഗിരിയുടെ നേതൃത്വത്തില്‍ ഷാരോന്‍ കൊയര്‍ ഗാനാലാപനത്തിന് നേതൃത്വം നല്‍കി. പാസ്‌റ്റേഴ്‌സ് കോണ്‍ഫറന്‍സ്, വനിതാ സമ്മേളനം,യുവജന സണ്‍ഡേ സ്‌കൂള്‍ സമ്മേളനം എന്നിവ ഉണ്ടായിരുന്നു. ഞായറാഴ്ച പൊതുസഭാ യോഗത്തോടും കര്‍ത്തൃമേശയോടുമായിരുന്നു കണ്‍വന്‍ഷന്‍ സമാപനം. ചര്‍ച്ച് ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ ഏബ്രഹാം ജോസഫ് സമാപന സന്ദേശം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *