May 5, 2024

വോട്ടിന്‌ ബിജെപി കിറ്റ്‌; കർശന നടപടിവേണം; പരാതി നൽകി എൽഡിഎഫ്‌

0
Img 20240425 203438

കൽപ്പറ്റ: തിരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള ബിജെപിയുടെ ഭക്ഷ്യക്കിറ്റ്‌ വിതരണത്തിനെതിരെ എൽഡിഎഫ്‌ വയനാട്‌ പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി മണ്ഡലം മുഖ്യവരണാധികാരിയായ വയനാട്‌ കലക്ടർക്ക്‌ പരാതി നൽകി.

ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന് വോട്ട്‌ നേടാനായി ബിജെപി നേതാക്കൾ ജില്ലയുടെ പലഭാഗങ്ങളിലും ഭക്ഷ്യക്കിറ്റ്‌ വിതരണം ചെയ്യുകയാണ്‌. മൂന്നിടത്ത്‌ കിറ്റ്‌ പൊലീസ്‌ പിടികൂടി. നഗ്നമായ തിരഞ്ഞെടുപ്പ്‌ ചട്ടലംഘനമാണ്‌ നടത്തുന്നത്‌. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്‌ പരാതിയിൽ ആവശ്യപ്പെട്ടു. ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ്‌ പ്രധാനമായും കിറ്റുകൾ നൽകുന്നത്‌. ഭക്ഷ്യക്കിറ്റുകൾ നൽകി വോട്ട്‌ നേടാമെന്നത്‌ ബിജെപിയുടെ വ്യാമോഹമാണ്‌.

തിരഞ്ഞെടുപ്പിൽ പണം ഒഴുക്കി. ഇലക്ടറൽ ബോണ്ടിലൂടെ സമാഹരിച്ച പണം തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ഉപയോഗിക്കുകയാണ്‌. മദ്യവും പണവും നൽകുന്നതായും ആക്ഷേപമുണ്ട്‌. പൊലീസും തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരും സമഗ്ര അന്വേഷണം നടത്തണം. പ്രലോഭനങ്ങളിൽ വീഴാതെ വോട്ടർമാർ ജാഗ്രതയോടെ സമ്മതിദാനവകാശം വിനിയോഗിക്കണമെന്നും എൽഡിഎഫ്‌ വയനാട്‌ പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി ചെയർമാൻ സി കെ ശശീന്ദ്രനും കൺവീനർ ടി ബി ബാലനും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *