May 5, 2026

ശ്രേയസ് രക്ത ദാന ക്യാമ്പ് നടത്തി

0
Img 20240428 095012
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെയും ബത്തേരി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കൊല്ലമാവുടിയിൽ പ്രോഗ്രാമിന്റെ അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ശ്രേയസ് മേഖല കോഡിനേറ്റർ ഷാൻസൺ കെ ഒ സ്വാഗതവും, ബത്തേരി താലൂക്ക് ഹോസ്പിറ്റൽ സീനിയർ ഡോക്ടർ അബ്രഹാം പുൽപ്പള്ളി യൂണിറ്റ് പ്രസിഡന്റ് റെജി തടത്തിൽ, വാർഡ് മെമ്പർ ഉഷ ടീച്ചർ ആശംസകളും പറഞ്ഞു. യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ, സിന്ധു ബേബി ക്യാമ്പിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *