May 5, 2026

കെ.ടി ജംഗ്ഷനിലെ റോഡ് ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണം

0
Img 20240428 095545
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ടൗണിലെ തിരക്കേറിയ കെ.ടി ജംഗ്ഷനിലെ റോഡ് ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് പൊതുമരാമത്ത് അധികാരികളോട് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ടൗണിലെ വിവിധ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിൽ യോഗം ആശങ്കപ്രകടിപ്പിച്ചു ടൗണിന്റെ എല്ലാ ഭാഗത്തും ഇന്റർലോക്ക് പതിപ്പിക്കൽ പ്രവൃത്തിയും ബാക്കിയുണ്ട്. ടൗൺ പ്രവൃത്തികൾ തീരാത്തത് കൊണ്ട് പൊടി ശല്യവും രൂക്ഷമാണ്കോഴിക്കോട് റോഡിലെ ബസ്ബെ നിർമ്മാണവും ഉടൻ പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് കെ ഉസ്‌മാൻ അധ്യക്ഷത വഹിച്ചു പി.വി. മഹേഷ്, എൻ പി ഷിബി, എം. വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, കെ.എക്സ് ജോർജ്, സി.കെ സുജിത്, എം.കെ ശിഹാബുദ്ദീൻ ജോൺസൺ ജോൺ, ഇ എ നാസിർ കെഷാനു എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *