May 4, 2026

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും അവ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിന്മാർക്കെതിരെയും നിയമനടപടി സ്വീകരിക്കും: കേരള പോലീസ് 

0
Img 20240430 095012
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും അവ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിന്മാർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് കേരള പോലീസ് അറിയിച്ചു. രണ്ട് മത വിഭാഗങ്ങളിൽ പെട്ടവർ തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടതെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കൊൽക്കത്ത പോലീസ് വ്യക്തമാക്കി. അത്തരം വീഡിയോകളോ സന്ദേശങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ നേരിട്ട് പോലീസിൽ അറിയിക്കണമെന്നും, അത്തരം ആളുകൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും കൊൽക്കത്ത പോലീസ് അവരുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പോലീസിന്റെ നിർദേശം. ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും കേരള പോലീസ് അഭ്യർത്ഥിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *