May 17, 2024

ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബ സംഗമവും

0
Img 20240502 154027

മീനങ്ങാടി: ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും തൊഴിലാളി ദിനമായമെയ് ഒന്നിന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു ബഹുമാനപ്പെട്ട കമ്മറ്റി ചെയർമാൻ പി.പി. അബ്ബാസിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ബത്തേരി നിയോജക മണ്ഡലം എംഎൽഎ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്ക് ക്ഷേമനിധിയോ പെൻഷനോ മറ്റു യാതൊരുവിധ ആനുകൂല്യങ്ങളും നിലവിൽ ഇല്ല എന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ അതിനായി സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്തുമെന്ന് എംഎൽഎ പറയുകയുണ്ടായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. സുരേഷ് മുഖ്യപ്രഭാഷണംനടത്തി. ജില്ലാ ജനറൽ സെ ക്രട്ടറി രമേഷ് കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് വി സുരാജ് സ്വാഗതവും ട്രഷറർ ബാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു. പുതിയ ജില്ലാ ഭാരവാഹികളായി ടി. ബാലകൃഷ്ണൻ (പ്രസിഡണ്ട്) രമേഷ് കൃഷ്ണൻ (ജന സെക്രട്ടറി) പി.പി അബ്ബാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *