വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു: വിതരണം പൂർണമായി നിലച്ചേക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. വൈദ്യുതി ഉത്പാദനവും വിതരണവും പൂർണമായി നിലച്ചേക്കാം. ഇന്നലെ രാത്രി മാത്രം 5797 മെഗാവാട്ട് വൈദ്യുതി ഉപയോഗം രേഖപ്പെടുത്തി. സംസ്‌ഥാനത്തിന്റെ വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാട്ടാണ്. ഇതിന് മുകളിലായാൽ വിതരണത്തെ അതിഗുരുതരമായി ബാധിക്കും. വൈദ്യുതി വിതരണം പൂർണമായി നിലച്ചേക്കാം. ആകെ ഉപയോഗത്തിലും ഇന്നലെ സർവകാല റെക്കോർഡ് തിരുത്തി മുന്നേറുകയാണ്. ഇന്നലെ വൈദ്യുതി ഉപഭോഗം 114.18 ദശലക്ഷം യൂണിറ്റിലെത്തി. ഏപ്രിൽ മുപ്പതിലെ 113.15 ദശലക്ഷം യൂണിറ്റ് ഉപയോഗമാണ് മറികടന്നത്.
കഴിഞ്ഞ മാസം മൂന്ന് തവണ റെക്കോർഡ് ഭേദിച്ചിരുന്നു. കഴിഞ്ഞ മാസം ഒൻപതിനും 29, 30 തീയതികളിൽ തുടരെയും റെക്കോർഡുകൾ തിരുത്തി. മെയ് ദിനം അവധി ദിവസമായിരുന്നിട്ടും 107.15 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപയോഗനിരക്ക്. പ്രവൃത്തി ദിവസമായ മെയ് രണ്ടിന് വീണ്ടും വൈദ്യുതി ഉപയോഗ റെക്കോർഡ് തിരുത്തി.





Leave a Reply