മുഖവൈകല്യം; സൗജന്യ ചികിത്സ ക്യാമ്പ്
ബത്തേരി: റോട്ടറി സുൽത്താൻ ബത്തേരി സെൻട്രലിന്റെയും കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൻ്റെയും സംയുക്താ ഭിമുഖ്യത്തിൽ മെയ് 5 ഞായറാഴ്‌ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ സുൽത്താൻ ബത്തേരി ഗാന്ധി ജംഗ്ഷനിലുള്ള വിക്ടറി ഹോസ്പിറ്റൽ അനെക് ബിൽഡിങ്ങിൽ വെച്ച് മുഖവൈകല്യ സൗജന്യ ചികിത്സ ക്യാമ്പ് നടത്തുന്നു. പ്രസ്‌തുത ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാ രോഗികൾക്കും മുച്ചിറി, മുറി യണ്ണാക്ക്, ജന്മനാ ഉള്ള മറ്റു മുഖവൈകല്യങ്ങൾ എന്നിവക്കായി സർജറി ഉൾപ്പെടെയുള്ള എല്ലാ ചികിത്സകളും സൗജന്യമായി നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക: 9446 994 239, 7025 085 550, 8943 330 105





Leave a Reply