May 18, 2024

സമ്മർ കോച്ചിങ് ക്യാമ്പ് മെയ് 10 മുതൽ 

0
Img 20240503 164042

കൽപ്പറ്റ: വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ മെയ് 10ന് രാവിലെ 7 മുതൽ കൽപ്പറ്റ എം കെ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ. സ്കുൾ വിദ്യാർത്ഥികൾക്കായി സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു. അത്ലറ്റിക്സ്, ഫുട്ബോൾ, ആർച്ചറി, ഫെൻസിംഗ് എന്നീ കായിക ഇനങ്ങളിലാണ് പരിശീലനം. കുട്ടികൾ രക്ഷിതാവിനൊപ്പം അന്നേ ദിവസം രാവിലെ 7 മണിക്ക് ജില്ലാ സ്റ്റേഡിയത്തിൽ എത്തിച്ചേരണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. താത്പര്യമുള്ളവർ പേര് മുൻകൂട്ടി രജിസ്ട്രർ ചെയ്യണം. 8 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 04936-202658 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *