May 16, 2026

കവിത സമാഹാരം പ്രകാശനം ചെയ്തു

0
20240506 213322
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നഗരസഭ ലൈബ്രറി നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ പി. രാജൻ കവിത സമാഹാരം ‘കുഞ്ഞാറ്റക്കിളികൾ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. സുധീർ കവയത്രി സിന്ധു ചെന്നലോടിന് നൽകി പ്രകാശനം ചെയ്‌തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി പുസ്‌തക പ്രകാശന ചടങ്ങ് ഉത്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് മുസ്‌തഫ ദ്വാരക പുസ്തകം പരിചയപ്പെടുത്തി. അക്ഷരദീപം സംസ്ഥാന ട്രഷറർ പി.മധുസൂദനൻ അധ്യക്ഷത വഹിച്ചു.

 

ലീലാഭായ് ടീച്ചർ, എ.വി. മാത്യു, തോമസ് സേവ്യർ കെ.ബി. സിമിൽ ഒ.കെ. രാജു, ഇന്ദിര ഗംഗാധരൻ, പൗലോസ് മറ്റമന, കെ.സി. നാരയണൻ, പ്രജിഷജയരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു.പി.ടി. ജനാർദ്ധനൻ മാസ്റ്റർ സ്വാഗത ഗാനം ആലപിച്ചു. പുസ്‌തക രചയിതാവ് പി. രാജൻ മറുമൊഴി രേഖപ്പെടുത്തി. ചടങ്ങിൽ പി. സുരേഷ് ബാബു സ്വാഗതവും പി.ജെ സെബാസ്റ്റ്യൻ നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *