‘അരങ്ങ് 2024’ കലാകിരീടം ചൂടി സുൽത്താൻ ബത്തേരി നഗരസഭ സിഡിഎസ്
ബത്തേരി: ‘അരങ്ങ് 2024’കുടുംബശ്രീ കലോത്സവത്തിൽ’ കലാ കിരീടം ചൂടി സുൽത്താൻ ബത്തേരി സിഡിഎസ്. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ അയൽക്കൂട്ട- ഓക്സിലറി അംഗങ്ങൾക്കായി സംഘടിപ്പിച്ച ബത്തേരി താലൂക്ക് തല കലോത്സവത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. മുപ്പത്തിയൊന്നു ഇനങ്ങളിലായി നാൽപതോളം കലാകരികളാണ് പരിപാടിയിൽ മാറ്റുരയ്ക്കാൻ എത്തിയത്. 9 പഞ്ചായത്തുകൾ പങ്കെടുത്ത കലോത്സവത്തിൽ 187 പോയിന്റോടെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
11,12 തീയതികളിലായി സുൽത്താൻബത്തേരി അൽഫോൺസ കോളേജിലാണ് കലോത്സവം അരങ്ങേറിയത്.





Leave a Reply