ആനത്താര സംബന്ധിച്ച് സർക്കാർ സർക്കുലർ: കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചു
ഗൂഡല്ലൂർ: ആനത്താര സംബന്ധിച്ച സർക്കാർ സർക്കുലറിനെതിരെ പ്രതിഷേധം കനപ്പിച്ച് ഗൂഡല്ലൂർ. ഗൂഡല്ലൂർ നിയോജക മണ്ഡലത്തിൽ പൊതു ജനക്കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വാഹനങ്ങളിലും കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചു. എ.ഐ.എ.ഡി.എം.കെ. ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളും ചില സംഘടനകളുമാണ് സമരം നടത്തിയത്. ആനത്താരകൾ സംബന്ധിച്ച പുതിയ പഠനറിപ്പോർട്ട് കൂടുതൽ ബാധിച്ചിരിക്കുന്ന ഓവേലി നഗരപഞ്ചായത്തിൽ ഒരാഴ്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംഘടനകൾ.
വീടുകളിലും കടകളിലും വാഹനങ്ങളിലും ഒരാഴ്ച കരിങ്കൊടി ഉയർത്തി പ്രതിഷേധിക്കുമെന്നും തങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സമുണ്ടാക്കുന്ന സർക്കുലറും റിപ്പോർട്ടും പിൻവലിക്കണമെന്നും ഓവേലി മക്കൾ ഇയകം ഭാരവാഹികൾ പറഞ്ഞു. തമിഴ്‌നാട് സർക്കാർ നിയോഗിച്ച വി. നാഗനാഥൻ കമ്മിഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 29 ന് പുറത്തിറക്കിയ സർക്കാർ സർക്കുലറിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം.
അപ്രായോഗിക നിർദേശമെന്ന് പൊൻജയശീലൻ അഭിപ്രായപ്പെട്ടു. സ്ഥലങ്ങളിൽ ആനത്താര സംബന്ധിച്ച റിപ്പോർട്ട് പഠനവൈകല്യം നിറഞ്ഞതും അപ്രായോഗികവുമായ നിർദേശവുമാണെന്ന് പൊൻജയശീലൻ എം.എൽ.എ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇറക്കിയ സർക്കുലർ ദുരുദ്ദേശ്യപരമാണ്.





Leave a Reply