May 2, 2026

ഡിവൈഎഫ്ഐ പഠനോത്സവവും ക്രിക്കറ്റ് ടൂർണ്ണമെന്റും സംഘടിപ്പിച്ചു

0
Img 20240514 105950
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്കിലെ ചേകാടി യൂണിറ്റിൽ പഠനോത്സവവും സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജിത് കെ ഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്‌തു. ചെകാടിയിൽ എസ്എസ്എൽസി, ഹയർസെക്കണ്ടറി വിജയികളായ 16 കുട്ടികളെ അനുമോദിക്കുന്ന പഠനോത്സവവും ഇതോടൊപ്പം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് രജനീഷ് സി.എം, ട്രഷറർ ഷിനു, മുഹമ്മദ് ഷാഫി, ശ്രീജിത്ത് ടി.എസ്, പ്രേംജി, ബിനേഷ് കവിക്കൽ, അഭിലാഷ്, മഞ്ജുനാഥ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *