“അമ്മയ്ക്ക് ഒരുമ്മ” കവിതാ സമാഹാരം പുറത്തിറക്കി
മാനന്തവാടി: ലക്കി വൈറ്റ് ഔൾ പബ്ലിക്കേഷൻ തയ്യാറാക്കിയ “അമ്മയ്ക്ക് ഒരുമ്മ” കവിതാ സമാഹാരം പുറത്തിറക്കി. തിരുന്നല്ലൂർ കരുണാകരൻ പുരസ്‌കാരം ലഭിച്ച പുസ്തകത്തിൽ ജാഷി വയനാടിന്റെ “കരയുന്ന ദൈവം” എന്ന രചനയും ഇടം പിടിച്ചു.
മദേർസ് ഡേയ്ക്ക് വേണ്ടി തയ്യാറാക്കിയ പുസ്തകത്തിൽ നാൽപത്തിൽ അധികം രചയിതാക്കളുടെ രചനകൾ ഉണ്ട്. ഓരോ രചനയിലും രചയിതാക്കളുടെ അമ്മയുടെ ചിത്രങ്ങൾ വരച്ചു ചേർത്താണ് രൂപപ്പെടുത്തിയിരിക്കുന്നത്. അമ്മയോടുള്ള നിറഞ്ഞ സ്നേഹത്തിന്റെ ഉത്തമഉദാഹരണമായി മറിയിരിക്കുകയാണ് ഈ പുസ്തകം.
എഡിറ്റർ ലിസി സുജി, ഓണിറ്റി എഡിറ്റർ സന്തോഷ് വിശ്വനാഥുമാണ്. മാനന്തവാടി കുഴിനിലം സ്വദേശിയാണ് ജാഷി വയനാട് എന്ന ജാഷറുദീൻ. കൊല്ലം പ്രെസ്സ് ക്ലബ്ബിൽ നടന്ന പ്രകാശനചടങ്ങിൽ കവി കൂരിപ്പുഴ ശ്രീ ശ്രീകുമാറിൽ ഡോ. രജിത്കുമാർ പുസ്തകം ഏറ്റുവാങ്ങി. ജമാലുദ്ധീൻ – സൈനബ ദമ്പതികളുടെ മകനാണ്, മുഹസീന ഭാര്യ, അനബിയ മകൾ.





Leave a Reply