ലക്ഷ്മി നരസിംഹ ക്ഷേത്ര മഹോത്സവം സമാപിച്ചു
കൽപറ്റ: ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്ര മഹോത്സവം കട്ടയാട് മുണ്ടൻതറ ചിറയിലെ ആറാട്ട് എഴുന്നള്ളത്തോടുകൂടി സമാപിച്ചു. മെയ് ആറിന് ആരംഭിച്ച മഹോത്സവത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. മുഴുവൻ ദിവസവും അന്നദാനവും കലാപരിപാടികളും നടന്നു. ആറാട്ട് എഴുന്നള്ളത്തിന് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകപ്പെട്ടു. ക്ഷേത്ര സമിതി പ്രസിഡ്രറ്റ് സി.കെ സുരേന്ദ്രൻ, ടി.എം.ചന്ദ്രൻ, ബാബു കട്ടയാട്, രവി പറമ്പത്ത്, കെ.ജി. സതീശൻ, ശേഖരൻ കൊളഗപ്പാറ,എം. രാമകൃഷ്ണൻ, വി. സത്യനാധൻ പി.കെ. മാധവൻ, സരള സിദ്ധാർത്ഥൻ എന്നിവർ നേതൃത്വം നൽകി.





Leave a Reply