വിമന്‍ ചേംബര്‍ പ്രദര്‍ശന, വിപണന മേള 18 മുതല്‍
കല്‍പ്പറ്റ: വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വനിതാ സംരംഭകരുടെ ഉത്പന്ന പ്രദര്‍ശന, വിപണന മേള നടത്തുന്നു. ഛായാമുഖി-2024 എന്ന പേരില്‍ 18, 19 തീയതികളില്‍ എസ്‌കെഎംജെ സ്‌കൂളിലെ ജിനചന്ദ്രന്‍ മെമ്മോറിയില്‍ ഹാളിലാണ് മേളയെന്ന് വിമന്‍ ചേംബര്‍ പ്രസിഡന്റ് ബിന്ദു മില്‍ട്ടണ്‍, സെക്രട്ടറി എം.ഡി. ശ്യാമള, ജോയിന്റ് സെക്രട്ടറി സജിനി ലതീഷ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പാര്‍വതി വിഷ്ണുദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18ന് രാവിലെ 10ന് ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.ആര്‍. രമ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക് മുഖ്യാതിഥിയാകും. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച വയനാട്ടുകാരായ വനിതകളെ ആദരിക്കും.
ടൂറിസം, ഭക്ഷ്യ സംസ്‌കരണം, കൈത്തറി, ആയുര്‍വേദം, ഫാഷന്‍ ഇന്‍ഡസ്ട്രി തുടങ്ങിയ മേഖലകളിലേതായി ജില്ലയ്ക്കു പുറത്തുനിന്നുള്ള അഞ്ച് വനിതാ സംരംഭകരുടേതടക്കം 15 സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും. ദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് മേള. കഴിഞ്ഞവര്‍ഷം എന്‍എംഡിസി ഹാളില്‍ ചേംബര്‍ സംഘടിപ്പിച്ച പ്രഥമ മേള വിജയമായിരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.





Leave a Reply