പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 17ന്
കല്‍പ്പറ്റ: പിഗ് ഫാര്‍മേഴ്‌സ് അസിസോസിയേഷന്‍(പിഎഫ്എ) ജില്ലാ സമ്മേളനം 17ന് പനമരം സെന്റ് ജൂഡ്‌സ് പള്ളി ഹാളില്‍ ചേരുമെന്ന് പ്രസിഡന്റ് പി.ആര്‍. ബിശ്വപ്രകാശ്, സെക്രട്ടറി ഷിജോ ജോസഫ്, മറ്റു ഭാരവാഹികളായ കൈമാലില്‍ ജോണ്‍സണ്‍, റോയി മാന്തോട്ടം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എം. ജോഷി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.എം. ബെന്നി, കര്‍ഷക സംഘം സംസ്ഥാന സമിതിയംഗം എ.വി. ജയന്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജോര്‍ജ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിക്കും. റിട്ട.ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ജയരാജിനെ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ. ഭാസി ആദരിക്കും. മാലിന്യ സംസ്‌കരണം, ഫാം ലൈസന്‍സ്, പഞ്ചായത്ത് രാജ് ചട്ടങ്ങള്‍, പന്നികളിലെ പകര്‍ച്ചവ്യാധികളും പ്രതിരോധ മാര്‍ഗങ്ങളും എന്നീ വിഷയയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.





Leave a Reply