അമ്പലവയലില്‍ ജനകീയ ശുചീകരണ കാമ്പയിന്‍ 18നും 19നും
അമ്പലവയല്‍: പകര്‍ച്ചവ്യാധി വ്യാപനം തടയല്‍, മഴക്കാലപൂര്‍വ ശുചീകരണം എന്നിവ ലക്ഷ്യമിട്ട് ‘മഴയെത്തും മുന്‍പേ മാലിന്യമുക്തമാകാം’ എന്ന പേരില്‍ 18, 19 തീയതികളില്‍ പഞ്ചായത്ത് ഭരണസമിതി നടത്തുന്ന ജനകീയ ശുചീകരണ കാമ്പയിനുമായി ബന്ധപ്പെട്ട് സെന്റ് മാര്‍ട്ടിന്‍സ് പളളി ഹാളില്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഷമീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍. രാജേഷ്, ഷീജ ബാബു, ജസി ജോര്‍ജ്, എന്‍.സി. കൃഷ്ണകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉണ്ണിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.ബി. സെനു സ്വാഗതവും ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.





Leave a Reply