മുതിരേരി ശിവക്ഷേത്ര വാൾ എഴുന്നെള്ളിപ്പ് മഹോത്സവം; നാഗത്തിന് കൊടുക്കൽ ചടങ്ങ് നടത്തി
മുതിരേരി: മുതിരേരി ശിവക്ഷേത്ര വാൾ എഴുന്നെള്ളിപ്പ് മഹോത്സവത്തിന് തുടക്കം കുറിച്ച് നാഗകാവിൽ നാഗത്തിന് കൊടുക്കൽ ചടങ്ങ് നടത്തി. കൊട്ടിയൂർ മഹാദേവ ക്ഷേത്രം തന്ത്രി കോഴിക്കോട്ടിരി കുഞ്ഞനിയൻ നമ്പൂതിരിപാടിന്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്ക് മേൽശാന്തിമാരായ പുത്തൻ മഠം സുരേന്ദ്രൻ നമ്പൂതിരിയും, സുരേഷ് നമ്പൂതിരിയും സഹകർമ്മികരായി. ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന ചടങ്ങുകൾ നാളെ നടക്കും. ഗണപതി ഹോമം നവകം, കലശപൂജ കലശാഭിക്ഷേകം മറ്റ് വിശേഷാൽ പൂജകളും അന്നദാനവും ഉണ്ടായിരിക്കും. മെയ്യ് 18, 19 തിയ്യതികളിൽ ക്ഷേത്രം ഓഡിറ്റോറിയത്തിൽ രാത്രി 7 മണി മുതൽ കാലാ സന്ധ്യയും ഉണ്ടാവും .മെയ്യ് 21-ന് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന മുതിരേരിവാൾ എഴുന്നെള്ളിക്കും.





Leave a Reply