ഭാര്യയെ കത്തികൊണ്ട് വെട്ടി കൊല്ലാൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ
കേണിച്ചിറ: ഭാര്യയെ കത്തികൊണ്ട് വെട്ടി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ഇരുളം, തൂത്തില്ലേരി കോളനിയിലെ സുരേഷ്(37)നെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. 2024 മെയ് 14, ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വഴക്കിനെതുടർന്ന് സുരേഷ് ഭാര്യ ഷൈലയെ വാക്കത്തി കൊണ്ട് ഇടത് കഴുത്തിനു വെട്ടുകയായിരുന്നു. സബ് ഇൻസ്‌പക്ടറായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദിലീപ്കുമാർ, സിവിൽ പോലീസ് ഓഫീസർ ജോഫിൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നു.





Leave a Reply