നാലുപതിറ്റാണ്ടിനു ശേഷം അവർ ഒത്തുചേർന്നു
പയ്യമ്പള്ളി: പയ്യമ്പള്ളി സെൻ്റ് കാതറിൻസ് ഹയർ സെക്കന്ററി സ്കൂളിലെ 1982 ബാച്ചുകാർ ഒരു വട്ടം കൂടി സ്കൂളിൽ ഒത്തുചേർന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി ജോലി ചെയ്യുന്നവർ പറഞ്ഞു തിരാനാവാത്തത്ര വിശേഷങ്ങളും കഥകളുമായി ഒരു വട്ടം കൂടി സൗഹൃദം പുതുക്കി. ഓർമ്മ@1982 സംഗമം മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ് സ്വർണ്ണ ജേതാവ് ടി.എ ഉഷ ഉദ്ഘാടനം ചെയ്‌തു. പൂർവ്വ വിദ്യാർത്ഥി സമിതി പ്രസിഡണ്ട് മനോഹരൻ പി.അധ്യക്ഷത വഹിച്ച യോഗത്തിൽ റിട്ട. എസ്.പി പ്രിൻസ് അബ്രഹാം, ഫാ. ആൻ്റണി കൂട്ടുങ്കൽ, തുടങ്ങിയവർ സംസാരിച്ചു.
പൂർവ്വ വിദ്യാർത്ഥി സമിതി സെക്രടറി ഷാജൻ ജോസ് സ്വാഗതവും ട്രഷറർ ജസ്റ്റിൻ പനച്ചിയിൽ നന്ദിയും അറിയിച്ച യോഗത്തിൽ 20 പൂർവ്വ അധ്യാപകരെ ആദരിച്ചു. സമിതി ഭാരവാഹികളായ ജോസഫ് എം ജിജി യേശുദാസ് ജോർജ പൊടി മറ്റം ശ്രീദേവി, ലീല, ഷേർലി ജോർജ്ജ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.





Leave a Reply