ഹിഫ്ള് ക്ലാസ് ഉദ്ഘാടനം ചെയ്തു
വെങ്ങപള്ളി: ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമിക്ക് കീഴിൽ വെങ്ങപള്ളിയിൽ പ്രവർത്തിച്ചുവരുന്ന ഉമറലി ശിഹാബ് തങ്ങൾ മെമ്മോറിയൽ തഹ്ഫീളുൽ ഖുർആൻ കോളേജിൽ പുതുതായി അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള ക്ലാസ് സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. അക്കാദമി കാമ്പസ് മസ്ജിദിൽ നടന്ന പരിപാടി ഹാഫിള് സഹൽ മൗലവി അധ്യക്ഷത വഹിച്ചു. കെ.ടി ഹംസ മുസ്ലിയാർ പ്രാർത്ഥന നിർവഹിച്ചു. അക്കാദമി ട്രഷറർ പി സി ഇബ്രാഹിം ഹാജി, കുഞ്ഞി മുഹമ്മദ് ദാരിമി, ഹാഫിള് സലാഹുദ്ദീൻ മൗലവി, പി.സി ഉസ്മാൻ സംസാരിച്ചു. എ.കെ സുലൈമാൻ മൗലവി സ്വാഗതവും ഖാസിം ദാരിമി പന്തിപ്പൊയിൽ നന്ദിയും പറഞ്ഞു.





Leave a Reply