പിലാക്കാവ്-ജെസ്സി, വിളനിലം-പിലാക്കാവ് റോഡുകളുടെ ശോചനീയാവസ്ഥ; എസ്ഡിപിഐ പ്രത്യക്ഷ സമരത്തിലേക്ക്
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ രണ്ടാം ഡിവിഷനായ പിലാക്കാവ്-ജെസ്സി, വിളനിലം പിലാക്കാവ് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് എസ് ഡി പി ഐ പിലാക്കാവ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശവാസികളെ അണിനിരത്തി കൊണ്ട് നഗരസഭാ ഓഫീസ് ഉപരോധമടക്കമുള്ള ശക്തമായ സമരപരിപാടികൾ വരും ദിവസങ്ങളിൽ നടത്തപ്പെടുമെന്ന് എസ് ഡി പി ഐ’ ബ്രാഞ്ച് ഭാരവാഹികളായ ഹസീസ്എം ടി ,ജാഫർ വി എം,റംഷീദ് പി എച്ച് സമദ് കോട്ട തുടങ്ങിയവർ അറിയിച്ചു.
നൂറ് കണക്കിന് വിദ്യാർത്ഥികളും തോട്ടം തൊഴിലാളികളും പ്രദേശവാസികളും സ്ഥിരമായി ആശ്രയിക്കുന്ന മേൽ റോഡുകൾ യാത്ര യോഗ്യമല്ലാതെയായിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും മാനന്തവാടി നഗരസഭയിലെ ഭരണ പ്രതിപക്ഷ അംഗങ്ങൾ പരസ്പരം കുറ്റപ്പെടുത്തലുകൾ നടത്തി കൊണ്ട്വിഷയത്തിൽ നിന്നും ഒളിച്ചോടുകയാണ്.
പതിറ്റാണ്ടുകളായി തകർന്ന് കിടക്കുന്ന റോഡിന് ഒന്നിലധികം തവണ ഫണ്ട് വകയിരുത്തിയെങ്കിലും യഥാ സമയം പ്രവൃത്തികൾ ആരംഭിക്കാത്തതിനാൽ ഫണ്ട് ലാപ്സ് ആയി പോകുകയാണ്.
ഈ വർഷവും പിലാക്കാവ് -ജെസ്സി റോഡിന് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഇലക്ഷന്റെയും, മഴയുടെയും പേരിൽ ഇത്തവണയും റോഡിന്റെ പ്രവൃത്തികൾ നീട്ടി കൊണ്ട് പോകാനുള്ള ഗൂഡാലോചനയാണ് ബന്ധപ്പെട്ടവരിൽ നിന്നും ഉണ്ടാകുന്നത്. മഴക്കാലമാകുന്നതോടെ തുടങ്ങാൻ പോകുന്ന ദുരിതത്തിന് അറുതി വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് എസ് ഡി പി ഐ പിലാക്കാവ് ബ്രാഞ്ച് കമ്മിറ്റി ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നത്.





Leave a Reply