May 16, 2026

ടൂറിസം കേന്ദ്രങ്ങൾ തുറക്കാത്ത നടപടി അപലപനീയമെന്ന് കോൺഗ്രസ്

0
Img 20240517 183108
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വടക്കേ വയനാട്ടിൽ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുന്ന നടപടി അപലപനീയമാണെന്ന് കോൺഗ്രസ്, കാർഷിക ജില്ലയായിരുന്ന വയനാട് കാർഷിക രംഗത്ത് തകർന്നടിഞ്ഞപ്പോൾ ബദൽ വരുമാന സ്രോതസ്സായി കണ്ടിരുന്ന ടൂറിസം മേഖലയെയാണ്.

ഉദ്യോഗസ്ഥരുടെയും ഭരണകർത്താക്കളുടെയും പിടിപ്പുകേടുകൊണ്ട് മാത്രം കരി നിയമങ്ങൾ ചുമത്തിയാണ് ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടതെന്ന് കോൺഗ്രസ് ആരോപിച്ചു ആയിരക്കണക്കിന് ആളുകളാണ് ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിച്ചു വന്നത് കുറുവാ ദ്വീപും തോൽപ്പെട്ടിയും ഉൾപ്പെടെ അടച്ചതോടുകൂടി ഒരു ദിവസത്തെ പാക്കേജിന് വടക്കേ വയനാട്ടിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വലിയ തോതിൽ കുറയുകയുണ്ടായി.

ബാങ്കുകളിൽ നിന്നും കുടുംബശ്രീകളിൽ നിന്നും മറ്റ് മേഖലകളിൽ നിന്നും വലിയ ലോണുകൾ എടുത്ത് ടൂറിസം മേഖലയിൽ കച്ചവട സ്ഥാപനങ്ങൾ തുറന്നവർ വാഹനങ്ങൾ മേടിച്ചവർ മറ്റിതരമായ മുതൽമുടക്ക് നടത്തിയവർ എല്ലാവരും ഇപ്പോൾ പ്രതിസന്ധിയിലാണ്. ഗുരുതര സ്ഥിതിവിശേഷം സംജാതമായിട്ടും ഉത്തരവാദിത്തപ്പെട്ട വടക്കേ വയനാട് എംഎൽഎ ഒ ആർ കേളവും ജില്ലാ കലക്‌ടറും കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

ബാങ്കുകളുടെ കടുത്ത സമ്മർദ്ദം, സ്വാശ്രയ സംഘങ്ങളിൽ നിന്നുള്ള സമ്മർദ്ദം ഒക്കെ ടൂറിസം മേഖല അടഞ്ഞതോടുകൂടി ഏറിവരികയാണ് കഴിഞ്ഞവർഷം കുറുവാ ദീപ് അടക്കാൻ കാരണം സിപിഐ സിപിഎം തമ്മിലുള്ള പോരിന്റെ പേരിലായിരുന്നു എന്നാൽ ഇപ്പോൾ കരി നിയമങ്ങളുടെ പേര് പറഞ്ഞു ചിലർ നടത്തുന്ന ശ്രമങ്ങൾക്കു മുമ്പിൽ എംഎൽഎ കേളവും ജില്ലാ കലക്‌ടറും കണ്ണടച്ച് ഇരുട്ടാക്കുന്നതാണ് നമ്മൾ കാണുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. കലക്ട‌റും ഉത്തരവാദിത്തപ്പെട്ടവരും യാഥാർത്ഥ്യത്തിന് നേരെ പുറം തിരിഞ്ഞു നിൽക്കുകയാണ് എങ്കിൽ അതിശക്തമായ സമരത്തിന് കോൺഗ്രസ് പാർട്ടി നേതൃത്വം കൊടുക്കുമെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. എ എം നിഷാന്ത് അധ്യക്ഷത വഹിച്ചു സുനിൽകുമാർ എ.ഷിബു കെ ജോർജ് ടിജി ജോൺസൺ തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *