മ്യൂസിയം ദിനം: സെമിനാര്‍
കുങ്കിച്ചിറ: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് കുങ്കിച്ചിറ ജൈവ പൈതൃക മ്യൂസിയത്തില്‍ സെമിനാറും അനുഷ്ഠാന കലകളുടെ അവതരണവും നടക്കും. മേയ് 18 ന് ഉച്ചയ്ക്ക് 2.30 ന് ഗോത്ര പൈതൃക ശേഷിപ്പുകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ വിവിധ മേഖലയിലുള്ളവര്‍ പങ്കെടുക്കും. വൈകീട്ട് 4 ന് ചന്തു ഓടുടുമ്പിലും സംഘവും അനുഷ്ഠാന കലാവതരണം നടത്തും.





Leave a Reply