ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക നിയമനം
കൽപ്പറ്റ: ജില്ലയിലെ പനങ്കണ്ടി ജി.എച്ച്.എസ്.എസ്, കൽപ്പറ്റ കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിൽ അധ്യാപക നിയമനം. പനങ്കണ്ടി ജി.എച്ച്.എസ്.എസിൽ എൽ.പി.എസ്.ടി തസ്തിയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് ജൂൺ 18 രാവിലെ 11 മുതൽ സ്കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഹാജരാവണം. ഫോൺ: 9495186493.
കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ 2026-27 അദ്ധ്യായന വർഷത്തേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച ജൂൺ 23 രാവിലെ 9 മുതൽ സ്കൂളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് kalpetta.kvs.ac.in എന്ന വെബ്‍സൈറ്റ് സന്ദർശിക്കുക. ഫോൺ: 04936 298400.





Leave a Reply