സഫ്ന റഫീക്കിന് സ്വീകരണം നൽകി
കൽപ്പറ്റ: നേപ്പാളിലെ പൊകഹാറയിൽ നടന്ന ഏഷ്യൻ സോഫ്റ്റ് ബേസ്ബോൾ ടൂർണമെന്റിൽ ജേതാക്കളായി തിരിച്ചെത്തിയ ഇന്ത്യൻ ടീം അംഗം കൽപ്പറ്റ അമ്പിലേരി സ്വദേശി സഫ്ന റഫീക്കിന് കൽപ്പറ്റ പുതിയ ബസ്റ്റാൻഡിൽ സ്വീകരണം നൽകി. കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ ടി സിദ്ദീഖിൻ്റെ നേതൃത്വത്തിൽ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ സാമ്പത്തികമായി പ്രയാസം നേരിട്ടപ്പോൾ പോകാനുള്ള സാഹചര്യം ഒരുക്കിയത് കൽപ്പറ്റ എംഎൽഎയുടെ നേതൃത്വത്തിലാണ്.
കോഴിക്കോട് ഫാറൂഖ് കോളേജിലെ മൂന്നാം വർഷ മലയാളം ബിരുദ വിദ്യാർത്ഥിയായ സഫ്ന പഠനത്തിൽ മികവ് പുലർത്തുന്നതോടൊപ്പം തുടക്കത്തിൽ തന്നെ മറ്റു കായികയിനങ്ങളിലും മികവ് പുലർത്തിയിരുന്നു. കൽപ്പറ്റയിൽ നടന്ന സ്വീകരണ പരിപാടിയിൽ സ്പോർട്സ് ആൻഡ് കൾച്ചറൽ പ്രമോഷൻ കൗൺസിൽ സെക്രട്ടറി പി.കബീർ വഹിച്ചു സാലി റാട്ടക്കൊല്ലി, മുസ്തഫ, തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply