സ്പന്ദനോത്സവം2024; നാടക – സംഗീത മേള നടത്തി
മാനന്തവാടി: ‘സ്പന്ദനം മാനന്തവാടിയുടെ ‘സ്‌പന്ദനോത്സവം-2024 ൽസന്തോഷ് കീഴാറ്റൂർ അവതരിപ്പിച്ച ‘പെൺ നടൻ ഒറ്റയാൾ നാടകവുംസംഗീത വിരുന്നും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാനന്തവാടി’ സെയ്ന്റ് പാട്രിക്സ് ഓഡിറ്റോറിയത്തിൽനടത്തിയകലാസന്ധ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്‌തു കഴിഞ്ഞ രണ്ട് ദശകക്കാലമായി മാനന്തവാടി കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സ്പന്ദനം ധന ശേഖരണാർത്ഥമാണ് ‘സ്പന്ദനോത്സവം-24’ എന്ന പേരിൽ നാടക സംഗീത മേള നടത്തിയത്. ഇന്നലെ വൈകീട്ട് ആറുമുതൽ പത്ത് മണി വരെ പ്രശസ്‌ത സിനിമാ- നാടകപ്ര വർത്തകനായ സന്തോഷ് കീഴാറ്റൂരിന്റെ ‘പെൺ നടൻ’ ഒറ്റയാൾ നാടകവും ‘മധുരിക്കും ഓർമകളെ’ ഗാന മേളയും മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് അവതരിപ്പിച്ചത്.
മാനന്തവാടി ബ്ലോക്ക് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്‌തു. മാനന്തവാടി നഗരസഭ ചെയർപേഴ്സൻ സി.കെ രക്‌നവല്ലി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റിൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി എന്നിവർ സന്തോഷ് കീഴാറ്റൂരിനെ ആദരിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അമ്മദ് കുട്ടി, ബാബു ഫിലിപ്പ്, ഫാ.വർഗീസ് മാറ്റമന, പി.കെ. മാത്യു, എന്നിവർ സംസാരിച്ചു. ഡോ. എ. ഗോകുൽദേവ്, പി.സി. ജോൺ, പ്രിൻസ് അബ്രഹാം, കെ.എം. ഷിനോജ്, അലക്സ് ചാണ്ടി, സി.ജെ. ജോയി, കെ.ജി. സുനിൽ എന്നിവർ നേതൃത്വം നൽകി.





Leave a Reply