കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാനന്തവാടി യൂണിറ്റ് കമ്മറ്റി യോഗം ചേർന്നു: വ്യാപാര സ്ഥാപനങ്ങൾ നാളെ തുറന്നു പ്രവർത്തിക്കുന്നതാണ്
മാനന്തവാടി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാനന്തവാടി യൂണിറ്റ് കമ്മറ്റി യോഗം ചേർന്നു. മാനന്തവാടി ടൗണിലെ സമിതി അംഗങ്ങളായ വ്യാപാര സ്ഥാപനങ്ങൾ നാളെ തുറന്നു പ്രവർത്തിക്കുന്നതാണ്. നാളെ മാനന്തവാടിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും എന്ന തരത്തിൽ ചിലർ പ്രചരിപ്പിക്കുന്നത് തികച്ചും വസ്തുതാ വിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പ്രവണതകൾ അംഗികരിക്കാൻ കഴിയില്ല. നാളെ സമിതി അംഗങ്ങളുടെ എല്ലാ സ്ഥാപനങ്ങളും മാനന്തവാടി അങ്ങാടിയിൽ തുറന്നു പ്രവർത്തിക്കും. യോഗത്തിൻ യൂണിറ്റ് പ്രസിഡൻ് എ.വി.മാത്യു മാസ്റ്റർ അദ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം.അബ്ദുൾ സലിം ഏരിയാ പ്രസിഡൻ്റ് കെ.പി.ശ്രീധരൻ ഏരിയാ സെക്രട്ടറി കെ. ജി. സുനിൽ പ്രസംഗിച്ചു.





Leave a Reply