കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് 24 ഉദ്ഘാടനം നിർവഹിച്ചു
കൽപ്പറ്റ: കുടുംബശ്രീ അയൽക്കൂട്ട വനിതകളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന അരങ്ങ് കലോത്സവത്തിന്റെ ജില്ലാ തല ഉദ്ഘാടനം മീനങ്ങാടി സെന്റ് പീറ്റേഴ്സ് സ്കൂളിൽ വെച്ച് നിർവഹിച്ചു. സു. ബത്തേരി, വൈത്തിരി, മാനന്തവാടി ക്ലസ്റ്ററുകളിൽ നിന്നായി അഞ്ഞൂറോളം പേർ പങ്കെടുക്കുന്ന കലാ മത്സരങ്ങൾ ആസ്വാദകർക്ക് നവ്യാനുഭവമാണ് പകർന്നു നൽകിയത്. ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ , അസി. മിഷൻ കോർഡിനേറ്റർമാരായ സെലീന കെ എം, റജീന വി കെ, ജില്ലയിലെ വിവിധ സി ഡി എസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.





Leave a Reply