June 15, 2026

ജില്ലാ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ് മത്സരങ്ങൾ ആവേശകരമായ അവസാന റൗണ്ടിലേക്ക് 

0
Img 20240529 092224
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ് ജില്ലാ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നു. ജില്ലയിലെ പ്രധാനപ്പെട്ട 7 ടീമുകളാണ് സൂപ്പർ ഡിവിഷൻ ലീഗിൽ മത്സരിക്കുന്നത്. ജില്ലയിൽ ആദ്യമായാണ് ലീഗ് മത്സരങ്ങൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്നത്.

മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വയനാട് യുണൈറ്റഡ് എഫ് സിയാണ് ലീഗ് പോയിൻ്റ് പട്ടികയിൽ നിലവിൽ മുന്നിട്ട് നിൽക്കുന്നത്. ഈ മാസം മുപ്പതോടെ സൂപ്പർ ഡിവിഷൻ മത്സരങ്ങൾ പൂർത്തിയാവും. എ , ബി , സി , ഡി എന്നീ നാല് ഡിവിഷൻ ലീഗ് മത്സരങ്ങൾ നേരത്തേ പൂർത്തീകരിച്ചിരുന്നു. സൂപ്പർ ഡിവിഷൻ സമാപിക്കുന്നതോടെ ജില്ലയിലെ മുഴുവൻ ഡിവിഷൻ മത്സരങ്ങളും പൂർത്തിയാവും. ജനകീയ പങ്കാളിത്തത്തോടെയാണ് ഇത്തവണത്തെ മത്സരങ്ങളുടെ സംഘാടനം.

എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഡബ്ല്യു. എം. ഒ മുട്ടിൽ അത്‌ലറ്റിക് എഫ്.സി കൽപ്പറ്റയെ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ റഫീഖ് കളിക്കാരെ പരിചയപ്പെട്ടു. ഷാജി പി.കെ, അഖിൽ, മനോഹരൻ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *