June 15, 2026

അമ്പുകുത്തി കപ്പേളയിൽ തിരുനാളാഘോഷം ജൂൺ 11ന്

0
Img 20240529 102728
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി അമലോത്ഭവ മാതാ ദേവാലയത്തിന് കീഴിലുള്ള അമ്പുകുത്തി കപ്പേളയിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ മികച്ച രീതിയിൽ കൊണ്ടാടുവാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ജൂൺ 11 ചൊവ്വാഴ്‌ചയാണ് തിരുനാൾ മഹോത്സവം. ജൂൺ 10 ആം തിയ്യതി വൈകിട്ട് 5 മണിക്ക് കൊടിയേറ്റവും വിശുദ്ധ സെബാസ്റ്റ്യനോസിന്റെ അമ്പെഴുന്നള്ളിപ്പും ദിവ്യബലിയും വിശുദ്ധ അന്തോനീസിനോടുള്ള നൊവേനയും വാഴ്ത്തും ഉണ്ടായിരിക്കും. ജൂൺ 11 ആം തിയ്യതി ചൊവ്വാഴ്‌ച വൈകിട്ട് 5 മണിക്ക് ജപമാല, തുടർന്ന് ആഘോഷമായ സമൂഹബലിയും നൊവേനയും പ്രദക്ഷിണവും, വാഴ്‌വും ഉണ്ടായിരിക്കും. വാഴ്വ‌ിന് ശേഷം അമ്പെഴുന്നള്ളിപ്പ്, അടിമവയ്ക്കൽ, നേർച്ച ഭക്ഷണം തുടങ്ങിയവയും ഉണ്ടായിരിക്കും.

ദിവ്യബലിക്ക് മുഖ്യ കാർമ്മികത്വം നവ വൈദികരായ ഫാ. ഷിജോയ് മാച്ചിവീട്ടിലും, ഫാ. ഷാൻ്റോ ആൻ്റണി ചക്കാലയ്ക്കലും നിർവഹിക്കും. ആഘോഷകർമ്മങ്ങൾക്കുവേണ്ടി 51 അംഗങ്ങളുടെ കമ്മിറ്റി രൂപീകരിച്ചു. വികാരി ഫാ. വില്ല്യം രാജൻ, സഹ വികാരി ഫാ. റോയ്‌സൻ ആൻ്റണി, കൺവീനർ ജോൺ ഡേവിസ്, കോഡിനേറ്റർ സാജൻ മാച്ചിവീട്ടിൽ, പാരീഷ് കൗൺസിൽ സെക്രട്ടറി സ്റ്റെർവിൻ സ്റ്റാൻലി എന്നിവർ നേതൃത്വം നൽകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *