കനത്തമഴയിൽ മണ്ണിടിഞ്ഞ് ഗർത്തം: സർക്കാർ കോളേജിനടുത്ത് അപകടഭീതി
ഗൂഡല്ലൂർ: കനത്തമഴയിൽ മണ്ണിടിഞ്ഞ് കോഴിക്കോട് അന്തർ സംസ്ഥാന പാതയിൽ അപകടഭീതി. ഗൂഡല്ലൂർ കോഴിപ്പാലത്ത് സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പരിസരത്തുനിന്ന് മഴവെള്ളം കുത്തിയൊഴുകിയതിനെത്തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. സ്വകാര്യതേയിലത്തോട്ടത്തിലൂടെ പാണ്ഡ്യാർ-പുന്നമ്പുഴയിലേക്ക് ഒഴുകുന്ന മഴവെള്ളം ഓവുചാൽ മൂടിയതോടെയാണ് ഭീമൻകുഴി രൂപപ്പെട്ടത്.
തേയിലത്തോട്ടത്തിൽ ഇരുപതടിയോളം വീതിയിൽ മണ്ണൊലിച്ചയിടത്ത് ആഴമുള്ള ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. മഴ ശക്തി പ്രാപിക്കുന്നതോടെ ഈ ഗർത്തം അന്തസ്സംസ്ഥാനപാതയ്ക്ക് ഭീഷണിയാവുകയാണ്. ഒരാഴ്ച മുമ്പ് പെയ്‌ത വേനൽമഴയിൽ ഉരുൾപൊട്ടി കോഴിക്കോട് അന്തസ്സംസ്ഥാനപാതയിൽ ചെളി അടിഞ്ഞുകൂടി ഗതാഗതം നിലച്ചിരുന്നു. അർധരാത്രിയിൽ ചെളിമുഴുവൻ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.





Leave a Reply