ലോക പുകയില രഹിത ദിനാചരണം: ജില്ലാതല ഉദ്ഘാടനം നാളെ
കൽപ്പറ്റ: ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യ കേരളം, സെന്റ് മേരീസ് കോളെജ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലോക പുകയില രഹിത ദിനാചരണം ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10 ന് മാനന്തവാടി സെന്റ് മേരീസ് കോളെജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ദിനീഷ് നിര്‍വഹിക്കും. പരിപാടിയുടെ ഭാഗമായി നടക്കുന്ന ബോധവത്കരണ റാലി മാനന്തവാടി ഡി.വൈ.എസ്.പി ബിജുരാജ് ഫ്ളാഗ് ഓഫ് ചെയ്യും. സെന്റ് മേരീസ് കോളെജ് പ്രിന്‍സിപ്പാള്‍ റെന്നി തോമസ് അധ്യക്ഷയാവുന്ന പരിപാടിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രിയ സേനന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ഡോ. ആന്‍സി മേരി ജേക്കബ്, ഡോ പി.എസ്. സുഷമ, ഡോ. ബി.എച്ച് ഹയറുന്നിസ എന്നിവര്‍ പങ്കെടുക്കും.





Leave a Reply