ലോക കൈകഴുകൽ ദിനം: കാപ്പിസെറ്റിൽ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
കാപ്പിസെറ്റ്: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക കൈകഴുകൽ ദിനാചരണത്തിന്റെ ഭാഗമായി കാപ്പിസെറ്റ് മുതലിമാരൻ ഊരിലെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. “ശുദ്ധമായ കൈകൾ, ആരോഗ്യകരമായ ജീവിതം!” എന്ന പ്രമേയത്തിലായിരുന്നു പരിപാടി നടത്തിയത്. ചടങ്ങിൽ അയ്യപ്പൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ഡോ. അരുൺ ബേബി കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പരിപാടിയിൽ കുട്ടികളുടെ പ്രതിനിധിയായ വിശാൽ നന്ദി രേഖപ്പെടുത്തി. ദിനാചരണത്തിന്റെ ഭാഗമായി ഊര് വാസികൾക്കായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പരിപാടിയിൽ ബാലൻ, ട്രൈബൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.




Leave a Reply