ലഹരിവിരുദ്ധ ബോധവൽക്കരണം; മാനന്തവാടി താലൂക്കിലെ അധ്യാപകർക്ക് പരിശീലനം നൽകി
മാനന്തവാടി : വിമുക്തി മിഷന്റെ ഭാഗമായി മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് ഡ്രീം വയനാടിന്റെ സഹകരണത്തോടെ മാനന്തവാടി താലൂക്കിലെ എല്ലാ ഹൈസ്കൂൾ,ഹയർ സെക്കന്ററി സ്കൂളിലെയും അധ്യാപകർക്കായുള്ള പരിശീലന ക്യാമ്പ് മാനന്തവാടി വൈറ്റ് ഫോർട്ട് ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചു. വയനാട് എക്സൈസ് വിമുക്തി മാനേജർ എ.ജെ ഷാജി സ്വാഗതം പറയുകയും വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് എം അവറുകൾ അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങിൽ വെച്ച് പരിപാടിയുടെ ഉദ്ഘാടനം വയനാട് അസി. കലക്ടർ ഗൗതം രാജ് നിർവഹിച്ചു. ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സനിൽ എസ് ആശംസകൾ നേർന്നു. ഡ്രീം വയനാട് കോർഡിനേറ്റർ ഡെൽബിൻ ജോയ് നന്ദി അർപ്പിച്ചു. ഫ്രാൻസിസ് മൂത്തേടൻ (പ്രൊജക്റ്റ് ഡയറക്ടർ എം ഓ എസ് സി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോലഞ്ചേരി) ക്ലാസ്സ് നയിച്ചു. അദ്ധ്യാപകർക്കായുള്ള കേരള സർക്കാരിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യൂവർ ഫോർ ആന്റി ഡ്രഗ് ആക്ടിവിറ്റിയെ പറ്റി വിമുക്തി മാനേജർ എ.ജെ ഷാജി അധ്യാപകർക്കായി വിശദീകരിച്ചു. താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്ന് 60 ഓളം അധ്യാപകർ ക്യാമ്പിൽ പങ്കെടുത്തു





Leave a Reply