കസ്റ്റമർ മീറ്റിംഗ് സംഘടിപ്പിച്ചു
വെള്ളമുണ്ട : കേരള ബാങ്ക് വെള്ളമുണ്ട, കൊറോം ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ കൊറോം ദോഹ പാലസിൽ സംഘടിപ്പിച്ച കസ്റ്റമർ മീറ്റിംഗന്റെ ഉദ്ഘാടനം തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി നിർവഹിച്ചു. യോഗത്തി ൽവെച്ച് കെബി കാർ ലോൺ വിതരണ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡിജിഎം ബിനു അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാൻഡിങ് ചെയർമാനും സെലിബ്രേറ്റ് അക്കൗണ്ട് ഹോൾഡറും ആയ ജുനൈദ് കൈപ്പാണി മുഖ്യ പ്രഭാഷണം നടത്തി. എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശാഖ യിലെഇടപാടുകരുടെ മക്കളെ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധകൃഷ്ണൻ ആദരിച്ചു. മാനന്തവാടി ഏരിയ മാനേജർ ഉഷ കെ കെ വിവിധ നിക്ഷേപം വായ്പകളെകുറിച്ച് ക്ലാസ്സ് എടുത്തു. വിവസായ വകുപ്പ് ഉദ്യോഗസ്ഥൻ ജിഷ്ണു സബ്‌സിഡി വായ്പകളെ കുറിച്ച് ക്ലാസ്സ് എടുത്തു. ചടങ്ങിൽ വയനാട് ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ അബ്ദുൽ റഷീദ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ശങ്കരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല്ല്യാണി, വെള്ളമുണ്ട സർവീസ് സഹകരണ പ്രസിഡന്റ് മൊയ്‌ദു ഹാജി, തൊണ്ടർനാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി എ ബാബു, വേണു മുള്ളോട്ടു വ്യാപാരി വിവസായി ഏകോപന സമിതി പ്രസിഡന്റ് അമ്മദ് അത്തിലൻ, ഫൈസൽ തുടങ്ങി യവർ ആശംസകൾ അർപ്പിച്ചു. കൊറോം ശാഖ സീനിയർ മാനേജർ പ്രദികുമാർ സ്വഗതം ആശംസിക്കുകയും വെള്ളമുണ്ട മാനേജർ നജീബ് നന്ദി രേഖ പെടുത്തുകയും ചെയ്തു.





Leave a Reply