September 24, 2026

16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

0
20240602 205952
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട. വാഹനപരിശോധനക്കിടെ പതിനാറ് കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കാട് മുഹമ്മദ് ഹാരിസ് (34)ആണ് പിടിയിലായത്. ഒഡീഷയിൽ നിന്ന് ബംഗളൂരു വഴി കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളെ പരിശോധനക്കിടെയാണ് എക്സൈസ് അധികൃതർ പിടികൂടിയത്. ബസ്സിന്റെ ലെഗേജ് ബോക്സിൽ സ്യൂട്ട്കേസിലും, ബാഗിലുമായി സൂക്ഷിച്ച നിലയിലാരുന്നു കഞ്ചാവ്. എക്സൈസ് സി ഐ ആർ.

പ്രശാന്തിന്റെ നേതൃത്വത്തിൽ പി ആർ. ഒമാരായ അബ്ദുൾ സലാം, പി. വി. രജിത്, സി ഇ ഒമാരായ സജിത്, സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *