കഞ്ചാവ് വേട്ട; കാപ്പ ചുമത്തിയ പ്രതി വീണ്ടും പിടിയിൽ
പേരാമ്പ്ര: പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാപ്പ ചുമത്തി ആറുമാസം ജയിലിലടച്ച പ്രതി ജയിലിൽ നിന്നിറങ്ങി മൂന്ന് മാസം കഴിയും മുമ്പെ വീണ്ടും കഞ്ചാവുമായി പിടിയിൽ. സൂപ്പിക്കട പാറേമ്മൽ ലത്തീഫിനെയാണ് (44) പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 0.6 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്.





Leave a Reply