അമ്മ മൊബൈൽ നൽകിയില്ല; പതിമൂന്ന്കാരൻ ജീവനൊടുക്കി
പാലക്കാട് : അമ്മ മൊബൈൽ നൽകാത്തതിനെ തുടർന്ന് പാലക്കാട് കൂറ്റനാട് ചാത്തന്നൂരിൽ പതിമൂന്നുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശിവൻ -രേഷ്മ ദമ്പതികളുടെ മകൻ കാളിദാസൻ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
അമ്മ മൊബൈൽ ഉപയോഗിക്കാത്തതിനെ തുടർന്ന് വിഷമിച്ച് വീടിൻ്റെ മുകൾ നിലയിലേക്ക് പോയതായിരുന്നു കാളിദാസൻ. ഏറെ നേരമായി കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വീടിൻ്റെ മച്ചിൽ കെട്ടിയിട്ടിരുന്ന സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പ്രദേശത്തെ ക്ലിനിക്കിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. ചാലിശ്ശേരി പോലീസിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു.





Leave a Reply