November 8, 2026

ആദിവാസി ഭൂമി കൈയേറ്റം: പൊലീസ് അന്വേഷണം ആരംഭിച്ചു

0
IMG-20261107-WA0073
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഭൂമി കൈയേറ്റത്തിനെതിരെ ആദിവാസികൾ നൽകിയ പരാതിയിൽ അമ്പലവയൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചീരാൽ കഴമ്പുകുന്ന് പണിയ ഊരിലെ പോളനും അവകാശികളും നൽകിയ പരാതിയിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് അന്വേഷണം. പോളൻ്റെ പിതാവിന്റെ കൈവശത്തിലുണ്ടായിരുന്ന രണ്ട് ഏക്കർ കരയും നാല് ഏക്കർ വയലും ഉൾപ്പെടെ 1.40 ഏക്കർ ഭൂമി അന്യാധീനപ്പെട്ടതായി റീസർവേയിൽ വ്യക്തമായിരുന്നു. 1988-ൽ അനുവദിച്ച ഡബ്ല്യു.സി.എസ് പട്ടയപ്രകാരമുള്ള ഭൂമിക്ക് പുറമെ കൈവശമുണ്ടായിരുന്ന രണ്ട് ഏക്കർ വയൽ, സ്വകാര്യവ്യക്തി ഇഞ്ചി നടാനായി പാട്ടത്തിനെടുത്ത ശേഷം തിരികെ നൽകാതിരുന്നതിനാൽ പട്ടയം നേടാൻ സാധിച്ചില്ലെന്നും കൈവശമുണ്ടായിരുന്ന കരഭൂമി കൈയേറി ചിലർ കച്ചവടം നടത്തുന്നതായും പരാതിയിൽ പറയുന്നു. കൂടാതെ കഴമ്പുകുന്നിലെ അഞ്ച് സെന്റ് കാവുഭൂമി റീസർവേയിൽ അളന്നുകിട്ടിയിട്ടില്ല. അവകാശപ്പെട്ട മുഴുവൻ ഭൂമിയും അളന്നുതിരിച്ച് കിട്ടുന്നതിനായി ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്. പോളൻ, മറ്റ് അവകാശികളായ തൂക്കൻ, ഗോപി, ആദിവാസി ഗോത്രമഹാസഭ നേതാവ് രമേശ് കൊയാലിപ്പുര എന്നിവർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *