August 30, 2026

അത്യാവേശകരം ഈ പ്രവേശനോത്സവം

0
20240603 221122
By ന്യൂസ് വയനാട് ബ്യൂറോ

കല്ലോടി: കല്ലോടി സെന്റ് ജോസഫ് സ് യു പി സ്കൂളിൽ പ്രവേശനോത്സവം 2024 വിവിധ പരിപാടികളോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നവാഗതരെ വെൽക്കം ബാന്റും ബലൂണുകളും നൽകി സ്വീകരിക്കുകയും അതി മനോഹരമായ സെൽഫി കോർണർ ഒരുക്കുകയും ചെയ്തത് ഏറെ ആകർഷകമായി. സ്കൂൾ മാനേജർ ഫാ. സജി കോട്ടായിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എടവക ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ – ആരോഗ്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത് ഉദ്ഘാടനം നിർവഹിച്ചു.

 

വാർഡ് മെമ്പർ ശ്രീമതി ജംഷീറ ശിഹാബ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിന് ഹെഡ്മാസ്റ്റർ ജോസ് പി എം സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് സിബി ആശാരിയോട്ട്, എംടിഎ പ്രസിഡണ്ട് ഷൈന്റി ടി.എം, പ്രീ പ്രൈമറി പിടിഎ പ്രസിഡണ്ട് ജോർജ് വർഗീസ്, പ്രീപ്രൈമറി എംടിഎ പ്രസിഡണ്ട് സ്റ്റീന അനു, സ്കൂൾ ലീഡർ റെന ഖദീജ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് അധ്യാപകനായ ജീഷിൻ എം ജെ രക്ഷിതാക്കൾക്കായുള്ള ബോധവത്ക്കരണ ക്ലാസ് നടത്തി. പ്രോഗ്രാം കൺവീനർ ശ്രീമതി ജിൻസി മാത്യു നന്ദി പറയുകയും ചെയ്തു. പായസവിതരണത്തോടെ പ്രോഗ്രാം അവസാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *