വോട്ടെണ്ണൽ കേന്ദ്ര പരിധിയിൽ നിരോധനാജ്ഞ
കൽപ്പറ്റ : ലോക്‌സഭ പൊതുതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ കേന്ദ്രമായ മുട്ടിൽ ഡബ്ല്യുഎംഒ കോളേജിന് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉത്തരവിറക്കി. ജൂൺ നാല് ചൊവ്വാഴ്ച രാവിലെ നാലുമുതൽ ജൂൺ അഞ്ച് വൈകീട്ട് ആറുവരെയാണ് സി.ആർ.പി.സി 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയത്.
നിയന്ത്രണ പരിധിയിൽ അഞ്ചിൽ കൂടുതൽ ആളുകളുടെ പൊതുയോഗങ്ങളും ‘ സമ്മേളനങ്ങളും കർശനമായി നിരോധിച്ചു. അഞ്ചിൽക്കൂടുതൽ ആളുകളുള്ള ഒരു ഗ്രൂപ്പും ഒത്തുകൂടുകയോ ഒന്നിച്ച് നീങ്ങുകയോ ചെയ്യരുത്. മെഡിക്കൽ അത്യാഹിതങ്ങൾ, നിയമപാലനം, അഗ്നിശമന സേവനങ്ങൾ, സർക്കാർ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ അവശ്യ സേവനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല.
ഉത്തരവിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും മറ്റ് ബാധകമായ നിയമങ്ങളുടെയും വ്യവസ്ഥകൾ പ്രകാരം നിയമനടപടി സ്വീകരിക്കും. ഉത്തരവിലെ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. വോട്ടെണ്ണൽ സുഖമമായി നടത്തുന്നതിനും സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനാണ് നടപടി.





Leave a Reply