വയനാട് കീഴടക്കി രാഹുൽ ഭൂരിപക്ഷം കഴിഞ്ഞ പ്രാവിശ്യത്തേക്കാൾ കുറവ്
കല്പറ്റ: വയനാടൻ മണ്ണിൽ വീണ്ടും രാഹുലിന്റെ വിജയ കുത്തിപ്പ്. പ്രധീക്ഷകൾക്കൊപ്പം നിന്നുകൊണ്ട് രാഹുലിനെ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് വയനാട്. ആനി രാജയെ തുടക്കം മുതൽ തന്നെ പിന്നിലാക്കി വയനാട് തനിക്കുള്ളതാണെന്ന് ഒരിക്കൽ കൂരി രാഹുൽ തെളിയിച്ചു. 364422 വോട്ടുകൾക്ക് രാഹുൽ ഭൂരിപക്ഷം നിലനിർത്തിയപ്പോൾ ആനി രാജക്ക് 283032, സുരേന്ദ്രൻ 141045 എന്നിങ്ങനെയാണ് കണക്കുകൾ.
രാഹുലിന്റെ ജയത്തിൽ അഭിനന്ദങ്ങൾ അറിയിച്ച് ആനി രാജയും മുന്നോട്ട് വന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ രാഹുലിന് നാല് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോൾ ഈ പ്രാവിശ്യം അത് മൂന്ന് ലക്ഷമായി ചുരുങ്ങി. രാഹുലിന്റെ ഭൂരിപക്ഷം അഞ്ചര ലക്ഷം കവിയുമെന്ന കോൺഗ്രസിന്റെ പ്രവചനം തെറ്റിയതിൽ നേരിയ ആശങ്കയും കോൺഗ്രസ്സിൽ കാണാം.
വയനാട്ടിലും റേബറേലിയിലും ഒരുപോലെ രാഹുൽ വിജയിച്ചപ്പോൾ എവിടേക്ക് പോകണമെന്നതിൽ പിന്നീട് വ്യക്തത നൽകുമെന്ന് രാഹുൽ പറഞ്ഞു. രാഹുലിന്റെ കൂടെന്നിന് കോൺഗ്രസിനെ വിജയിപ്പിച്ചതിൽ നന്ദിയുണ്ടെന്ന് കല്പറ്റയിൽ നടന്ന പൊതുസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ ജനറൽ കൺവീനർ എ പി അനിൽകുമാർ എംഎൽഎ. രാഹുൽ ഗാന്ധി 59, ആനി രാജ 28 , സുരേന്ദ്രൻ 13 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.





Leave a Reply