ഇന്ത്യ മുന്നണിയുടെ മുന്നേറ്റം, ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിർത്തും; എൻസിപി- എസ് വയനാട് ജില്ലാ കമ്മിറ്റി
കൽപ്പറ്റ : ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് വർഗീയത ജനങ്ങൾക്ക് നേരെ ചവച്ച് തുപ്പിയ ബിജെപിയുടെ ഏകാധിപത്യം ഇന്ത്യയിൽ അവസാനിച്ചിരിക്കുന്നു. ഇന്ത്യയിലെ ഹിന്ദുക്കൾ പ്രത്യേകിച്ച് നാമൊക്കെ തെറ്റിദ്ധരിക്കുന്ന യുപിയിലെ ഹിന്ദുക്കൾ യഥാർത്ഥ മതേതരവാദികളും ജനാധിപത്യവാദികളും ആണെന്ന് ഒരിക്കൽ കൂടി ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചിരിക്കുന്നു അതിന് ഉത്തമ ഉദാഹരണമാണ് അയോധ്യയിൽ ബിജെപി നേരിട്ട് വമ്പൻ തിരിച്ചടിയെന്ന് സി പി എ ജില്ല കമ്മിറ്റി.
ഇന്ത്യാ മുന്നണി ഭരണത്തിൽ ഏറിയാലും ഇല്ലെങ്കിലും ഇന്ത്യയിൽ ശക്തമായ ഒരു പ്രതിപക്ഷവും പ്രതിപക്ഷ നേതാവും ലോകസഭാ ഡെപ്യൂട്ടി സ്പീക്കറും ലോകസഭയിൽ ഉണ്ടാകും. കൂടാതെ ബിജെപിയുടെ അനീതികൾക്കും അക്രമങ്ങൾക്കും എതിരെ പോരാടുന്ന സംസ്ഥാന ദേശീയ പാർട്ടികൾ കൂടുതൽ ഊർജ്ജസ്വലതയോടെ ഇന്ത്യയിൽ നിലനിൽക്കും എല്ലാകാലവും പാർട്ടികളെ പിളർത്തി കുതിരക്കച്ചടവങ്ങൾക്കും കുതന്ത്രങ്ങൾക്കും എല്ലാ കാലവും നിലനിൽക്കാനാവില്ല എന്നുള്ള വ്യക്തമായ സന്ദേശവും ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിക്ക് നൽകി എന്നും എൻസിപി-എസ് വയനാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
എൻസിപിഎസ് വയനാട് ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ
സംസ്ഥാന സെക്രട്ടറി സിഎം ശിവരാമൻ, ജില്ലാ ബ്ലോക്ക് നേതാക്കളായ റെനിൽ കെ വി, സലിം കടവൻ, പി പി സദാനന്ദൻ, ജോണി കൈതമറ്റം, സാബു എ പി , എം കെ ബാലൻ, ടി പി നൂറുദ്ദീൻ, അഡ്വ: ഷിംജിത്ത് പീറ്റർ, അഡ്വ: എം ശ്രീകുമാർ അനൂപ് ജോജോ, സി ടി നളിനാക്ഷൻ, ഷൈജു വി കൃഷ്ണ, സ്റ്റീഫൻ കെ സി, അഡ്വ: കെ യു ബേബി ജെയിംസ് മാങ്കുത്തൽ , മമ്മൂട്ടി എളങ്ങോളി,പി അശോകൻ, സുദേഷ് മുട്ടിൽ, മല്ലിക ആർ, രാജൻ മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply