പരിസ്ഥിതി ദിനം ആചരിച്ചു
കണിയാമ്പറ്റ :കണിയാമ്പറ്റ ഗവ യുപി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പരിസ്ഥിതി ബോധവത്ക്കരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന പരിപാടിയിൽ വിദ്യാര്‍ത്ഥികള്‍ വൃക്ഷ തൈ നട്ട് പരിപാടിയുടെ ഭാഗമായി. വിവിധ ഔഷധസസ്യങ്ങൾ സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ് നൽകി.
പ്രത്യേക അസംബ്ലിയില്‍ പ്രധാനാധ്യാപിക കെ.ജി ഷൈലജ പരിസ്ഥിതി ദിന സന്ദേശം നല്‍കി. കെ.എം സാജിത, ജെ.എസ്. ശ്രീജിത്ത്, സാലി മാത്യു എന്നിവര്‍ സംസാരിച്ചു.





Leave a Reply